News & Eventsവരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ എട്ടാം വാർഷികാഘോഷങ്ങൾ മെയ് 11,12 ശനി ഞായർ ദിവസങ്ങളിൽ


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ എട്ടാം വാർഷികാഘോഷങ്ങൾ മെയ് 11,12 ശനി ഞായർ ദിവസങ്ങളിൽ മാധവനാട്യഭൂമി അമ്മന്നൂർ ഗുരുകുലത്തിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ശനിയാഴ്ച 4 മണി മുതൽ 5 :45 വരെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വീണ, വയലിൻ കച്ചേരികൾ. തുടർന്ന് ഉദ്ഘാടന ചടങ്ങുകൾ വൈകിട്ട് 6 മണിക്ക് മൈസൂർ ചന്ദൻ കുമാറിന്‍റെ ഓടക്കുഴൽ കച്ചേരി. വയലിൻ അലങ്കോട് വി എസ് ഗോകുൽ, മൃദംഗം ഡോ. കെ ജയകൃഷ്ണൻ, ഘടം വെള്ളാട്ടഞ്ഞുർ ശ്രീജിത്ത്‌. മെയ് 12 ഞായറാഴ്ച രാവിലെ 9 മണിക്ക് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർഥികളുടെ മൃദംഗ അവതരണം , തുടർന്ന് വൈകിട്ട് ആറു മണിവരെ സംഗീത വിഭാഗം വിദ്യാർഥികളുടെ കച്ചേരി. വൈകിട്ട് 6 മണിക്ക് കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തിയുടെ കച്ചേരി. വയലിൻ : വയലാ രാജേന്ദ്രൻ, മൃദംഗം സനോജ് പൂങ്ങാട്, ഘടം കുറിച്ചിത്താനം അനന്തകൃഷ്ണൻ.ADMISSION FOR SUMMER VACATION CLASS - 2024
Veena - The Keleidoscope
Summer Music Workshop Compositions of Lord Sree Rama by Various Composers
Rare Kritis of Maharajas Swathi Thirunal
" Sangeethamrutham" Free Summer Music Workshop March 28th 2024
"Swarasudha" -Music Voyage with Prince Rama Varma - (series -19)
Master Class on "srirangam"
അപൂർവ്വവും വിസ്മയജനകവുമായ കലാനുഭവം സമ്മാനിച്ച്, കേരളത്തിൽ ആദ്യമായി കർണ്ണാട്ടിക്ക് എപ്പിക് ക്വയർ സ്വര സംഗമം


സംഗീതം ഹ്യദയങ്ങളെ ഒരുമിപ്പിക്കുന്നു എന്ന് സംഗീതജ്ഞൻ നെയ്‌വേലി സന്താനഗോപാലൻ. പാർശ്വഫലങ്ങളൊന്നും ഇല്ലാത്ത ഒരേ ഒരു മരുന്നാണു സംഗീതമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട ആസ്ഥാനമായ വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിച്ച സ്വര സംഗമം കർണാട്ടിക് എപിക് ക്വയർ ഓഫ് കേരളയിൽ സ്വര സംഗമം അവതരിപ്പിക്കുകയായിരുന്നു ഇതിൻ്റെ ഉപജ്ഞാതാവ് കൂടിയായ അദ്ദേഹം. കേരള സംഗീത നാടക അക്കാദമി തൃശ്ശൂരിലെ കെ.ടി.മുഹമ്മദ് തിയേറ്ററിൽ (റീജിയണൽ തിയേറ്റർ ) ആയിരുന്നു അപൂർവ്വവും വിസ്മയജനകവുമായ ഈ കലാനുഭവം. ലോകത്ത് 25 രാജ്യങ്ങളിൽ ഇതിനു മുമ്പ് എപ്പിക് ക്വയർ നടന്നെങ്കിലും കേരളത്തിൽ ഇത് ആദ്യമാണ്. ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുമുള്ള സംഗിത വിദ്യാർഥികളും സംഗീത അധ്യാപകരുമായ നൂറിൽപരം പേരെ ഒരു വേദിയിൽ അണിനിരത്തിയാണു നെയ്‌വേലി സന്താനഗോപാലൻ സ്വരസംഗമത്തിൽ തമിഴ്, മലയാളം ഭാഷകളിലെ അപൂർവങ്ങളായ കൃതികളും രാഗങ്ങളും ആലപിച്ചു. ആലാപനത്തിനു മുൻപ് ഓരോ കീർത്തനങ്ങളെയും പരിചയപ്പെടുത്തിയായിരുന്നു അവതരണം. ഹരിവരാസനം പാടിയാണ് സമാപനം കുറിച്ചത്. വയലാ രാജേന്ദ്രൻ, മൈഥിലി കൃഷ്ണൻ, സനോജ് പൂങ്ങാട് എന്നിവരായിരുന്നു പക്കമേളക്കാർ. മാതംഗി സത്യമൂർത്തി, അജിത് നമ്പൂതിരി, വിദ്യാലക്ഷ്മി എന്നിവർ നേത്യത്വം നൽകി. വീണ വിദ്വാൻ എ അനന്തപത്മനാഭൻ വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. വരവീണ സ്‌കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ എസ് ശ്രീവിദ്യ വർമ്മ നെയ്‌വേലി സന്താനഗോപാലന് ഉപഹാരം നൽകി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, മൃദംഗവിദ്വാൻ കെ എം എസ് മണി സംഗീതജ്ഞരെ പൊന്നാട അണിയിച്ച് ആദരിച്ചു. സംഗീതജ്ഞൻ അജിത് നമ്പൂതിരി, കലാനിരൂപകൻ പ്രൊഫ ജോർജ് എസ് പോൾ, വരവീണ സ്കൂ‌ൾ ഓഫ് മ്യൂസിക്കിലെ മൃദംഗം അധ്യാപകൻ ഗോപീകൃഷ്ണൻ, സുധാ മാരാർ എന്നിവർ സംസാരിച്ചു. കൃതികളുടെ വിവരണങ്ങൾ ശ്രീവിദ്യ വർമ്മ നൽകി. സ്വര സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി.Vidyarambham 2023 - Admissions open
Swarasudha- Music Voyage with Prince Rama Varma [18th Teaching Session ] on Sep 9 & 10
SWARA SANGAMAM CARNATIC EPIC CHOIR KERALA Mentored by 'Sangeethakalanidhi' NEYVELI R SANTHANAGOPALAN on 2024 January 7th in Thrissur
വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സംഗീത ശില്പശാല ജൂൺ 24,25 ന്


ഇരിങ്ങാലക്കുട: വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ, അമ്മന്നൂർ ഗുരുകുലം മാധവനാട്യ ഭൂമിയിൽ സംഘടിപ്പിക്കുന്ന സംഗീത ശില്പശാല കർണാടക സംഗീത ചക്രവർത്തി പത്മഭൂഷൻ സംഗീത കലാനിധി ശ്രീ മധുരൈ ടി എൻ ശേഷഗോപാലൻ നയിക്കും. ആദ്യ ദിനമായ ജൂൺ 24ന് ശ്രീ അജിത്ത് നമ്പൂതിരി നയിക്കുന്ന സ്വരസാധനയും വൈകിട്ട് 5.30ന് വൈണിക ഗായക ശിരോമണി ശ്രീ മധുരൈ ടി എൻ ശേഷഗോപാലൻ നയിക്കുന്ന വീണകച്ചേരിയും നടക്കും. ഡോ കെ ജയകൃഷ്ണൻ മൃദംഗത്തിലും ശ്രീ വെള്ളാട്ടഞ്ഞൂർ ശ്രീജിത്ത് ഘടത്തിലും വീണക്കച്ചേരിക്ക് താളമേകും. രണ്ടാം ദിനമായ ജൂൺ 25ന് രാവിലെ 10 മണിക്ക് പത്മഭൂഷൻ സംഗീത കലാനിധി ശ്രീ മധുരൈ ടി എൻ ശേഷഗോപാലൻ നേതൃത്വം നൽകുന്ന കൽപിത സംഗീതത്തിലെ രാഗസ്വരൂപം എന്ന ലക്ചർ ഡെമോൺസ്ട്രേഷനും വൈകിട്ട് 5.30ന് ശ്രീ രെജു നാരായണൻ അന്നമനട നയിക്കുന്ന സംഗീതകച്ചേരിയും നടക്കും. വയലിനിൽ ശ്രീമതി സുനിത ഹരിശങ്കർ മൃദംഗത്തിൽ ശ്രീ വിഷ്ണു ചിന്താമണി എന്നിവർ പക്കമേളമൊരുക്കും.Monsoon Music workshop on 24 & 25 June 2023
Annual Festival on 27 & 28 May 2023
Swarasudha- Music Voyage with Prince Rama Varma [17th Teaching Session ] on Feb 25 & 26
സംഗീതാനുഭവ [Sangeethaanubhava]- An Interactive Vocal Concert by Vidwan Prince Rama Varma on Feb 11, 2023
Sangeethanubhava- an interactive vocal concert by Vidwan Prince Rama Varma will be held on February 11, 2023
Conducting Veena Duet on 5th February, 2023. Livestreaming @ Varaveena youtube channel.
വരവീണ സ്‌കൂൾ ഓഫ് മ്യൂസിക് സംഘടിപ്പിക്കുന്ന ദീക്ഷിതർ ദിനാചരണം പ്രമേയമായ ദീപാവലി ആരാധന ഒക്‌ടോബർ 24 ന്


വരവീണ സ്‌കൂൾ ഓഫ് മ്യൂസിക്ന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 24, തിങ്കളാഴ്ച ദീക്ഷിതർ ദിനാചരണം പ്രമേയമായ ദീപാവലി ആരാധന സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുടയിലെ വലിയതമ്പുരാൻ കോവിലകത്ത് രാവിലെ 8 മണിയോടെ ശ്രീ താമരക്കാട് ഗോവിന്ദൻ നമ്പൂതിരി അവതരിപ്പിക്കുന്ന 'ദീക്ഷിതർ നവാവരണ' ത്തോടെ ദീപാവലി ആരാധന ആരംഭിക്കും. തുടർന്ന് രാവിലെ 10.30 മുതൽ ദീക്ഷിതർ കൃതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീതാരാധന വരവീണ സ്‌കൂൾ ഓഫ് മ്യൂസിക്കിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിക്കും. വൈകീട്ട് 5 മണിയോടെ വായ്പ്പാട്ട്, വയലിൽ, മൃടങ്ങാം എന്നിവയോടെ ശ്രാവ്യ വിസ്മയം തീർത്തു സംഗീത കച്ചേരി അരങ്ങേറും. സംഗീത കച്ചേരിക്ക് ശ്രീ മൂഴിക്കുളം കെ ആർ ഹരികൃഷ്ണൻ വായ്പ്പാട്ടിലും , ശ്രീ മാഞ്ഞൂർ രഞ്ജിത്ത് വയലിനിലും ശ്രീ സനോജ് പൂങ്ങാട് മൃദംഗത്തിലും പക്കമേളം ഒരുക്കും.Admission Open to New Batches
15th Teaching Session with Prince Rama Varma


Varaveena School of Music, Irijnalakuda, to organize their 15th Teaching Session with Prince Rama Varma on Saturday and Sunday, the 27th and 28th of August, 2022, from 6:30pm to 9:00pm IST. Please contact +919995834829 for registration.Admission continues for Higher Studies in Carnatic Vocal: Regular online classes on all Sundays
വരവീണ സ്കൂള്‍ ഓഫ് മ്യൂസിക്കിന്‍റെ ആറാം വാര്‍ഷികം ആഘോഷിച്ചു


സംഗീത കച്ചേരികളിലും ശില്പശാലകളിലും പ്രഗത്ഭരായ സംഗീതജ്ഞരുടെ സാന്നിധ്യം കൊണ്ട് മാന്ത്രിക വിസ്മയം തീര്‍ക്കുന്ന ഇരിങ്ങാലക്കുടയിലെ വരവീണ സ്കൂള്‍ ഓഫ് മ്യൂസിക്കിന്‍റെ ആറാം വാര്‍ഷികം ആഘോഷിച്ചു. സംഗീതജ്ഞന്‍ പ്രിന്‍സ് രാമവര്‍മ വാര്‍ഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. ഒട്ടേറെ സംഗീതമേഖലയിലെ പ്രഗത്ഭരും സംഗീതപ്രേമികളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചടങ്ങില്‍ ആദ്യദിനത്തിൽ പ്രിൻസ് രാമവർമയ്ക്ക് ഗുരുദക്ഷിണയായി അദ്ദേഹം വിവിധ സംഗീത ശിബിരങ്ങളിൽ പഠിപ്പിച്ച കൃതികൾ വരവീണയിലെ കുട്ടികൾ അദ്ദേഹത്തിനു മുൻപിൽ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രിന്‍സ് രാമവര്‍മയുടെ നേതൃത്വത്തില്‍ സംഗീത സദസ്സ് അരങ്ങേറി. സംഗീത കച്ചേരിയില്‍ വയലിനില്‍ അവനീശ്വരം എസ്.ആര്‍. വിനുവും, മൃദംഗത്തില്‍ ട്രിച്ചി ബി.ഹരികുമാറും പ്രിന്‍സ് രാമവര്‍മയ്ക്ക് പക്കമേളം ഏകി. അമ്മ ആനന്ദദായിനി എന്ന അദ്ദേഹത്തിന്‍റെ ഗുരുനാഥൻ മംഗലംപള്ളി ബാലമുരളീകൃഷ്ണയുടെ വർണ്ണത്തോടെ കച്ചേരി ആരംഭിച്ചു. വന്താൻ വന്താൻ ഭരതാ എന്ന മോഹനരാഗത്തിലുള്ള കൃതി കൂടൽമാണിക്യസ്വാമിക്ക് സമർപ്പിച്ചു പാടിയത് ഏറെ ശ്രദ്ധയാകർഷിച്ചു. ബേഹാഗ് രാഗത്തിലെ കൃതി വിസ്തരിച്ച് പാടി അതിഗംഭീരമായ തനിയാവർത്തനവും കാണികളെ അമ്പരപ്പിച്ചും കൊണ്ട് വരവീണയിലെ കുട്ടികളെ കൂടി പാടാൻ ക്ഷണിച്ച് ഗുരുവും ശിഷ്യരും ഒരുമിച്ച് ഒരു കൃതിയും തില്ലാനയും പാടി കച്ചേരി അവസാനിപ്പിച്ചതും മറ്റെങ്ങും കാണാത്ത ഒരു സംഗീതവിസ്മയമായി മാറി. രണ്ടാം ദിനത്തിൽ സംഗീത കലാനിധി ഡോ. സൗമ്യയുടെ സംഗീതവിരുന്നിൽ വയലിനില്‍ അവനീശ്വരം എസ്.ആര്‍. വിനുവും മൃദംഗത്തിൽ ഡോ. നാഞ്ചിൽ എ.ആർ. അരുളും വെള്ളാറ്റന്നൂർ ശ്രീജിത്തും പശ്ചാത്തലമൊരുക്കി. വാര്‍ഷികാഘോഷങ്ങളില്‍ നേരിട്ട് പങ്കെടുക്കാനാവാത്തവര്‍ക്ക് സ്‌കൂളിന്‍റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലില്‍ ലൈവ് സ്ട്രീമിംഗിലൂടെ ഓണ്‍ലൈന്‍ ആയും അവസരം ഒരുക്കിയിരുന്നു. സമാപനദിവസം വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ശ്രീവിദ്യാ വർമ്മ രണ്ടുദിവസത്തെ വാർഷികാഘോഷത്തിൽ പങ്കെടുത്ത കലാകാരന്മാർക്കും എല്ലാവർക്കും ഓൺലൈൻ പ്രേക്ഷകർക്കും നന്ദി അറിയിച്ചു.വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ 6 -)0 വാർഷികത്തോടനുബന്ധിച്ചു പ്രഗത്ഭ സംഗീതജ്ഞർ അണിനിരക്കുന്ന സംഗീതകച്ചേരി അരങ്ങേറും


ഇരിങ്ങാലക്കുട: സംഗീത പ്രാവീണ്യവും പ്രഗത്ഭ സംഗീതജ്ഞരുടെ സാന്നിധ്യവും കൊണ്ട് സംഗീത കച്ചേരികളിലും ശില്പശാലകളിലും മാന്ത്രിക വിസ്മയം തീർക്കുന്ന ഇരിങ്ങാലക്കുടയിലെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിനു ഏപ്രിൽ 29 ആറാം വാർഷികത്തിന്റെ അവിസ്മരണീയ നിമിഷം. ഏപ്രിൽ 29, 30 തീയതികളിൽ, വൈകീട്ട് 5 ന് ഇരിങ്ങാലക്കുടയിലെ അമ്മന്നൂർ ഗുരുകുലത്തിൽ നടത്തപ്പെടുന്ന ആഘോഷ ചടങ്ങുകൾ പ്രശസ്ത സംഗീതജ്ഞൻ പ്രിൻസ് രാമ വർമ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് സ്‌കൂളിലെ സംഗീത വിദ്യാർഥികൾ ഒരുക്കുന്ന സംഗീതാരാധനയും അരങ്ങേറും. വാർഷികാഘോഷത്തിന്റെ ഭാഗമായി ഇത്തവണ ഒരുങ്ങുന്നത് പ്രിൻസ് രാമ വർമയുടെ നേതൃത്വത്തിൽ ഏപ്രിൽ 29 നും സംഗീത കലാനിധി ഡോ സൗമ്യയുടെ നേതൃത്വത്തിൽ ഏപ്രിൽ 30 നും സംഗീതോത്സവവുമായി ഉപമിക്കാവുന്ന സംഗീത സദസ്സുകളാണ്. സംഗീത കച്ചേരികളിൽ ആദ്യദിവസം വയലിനിൽ ശ്രീ അവനീശ്വരം എസ് ആർ വിനുവും, മൃദങ്കത്തിൽ ശ്രീ ട്രിച്ചി ബി ഹരികുമാറും പ്രിൻസ് രാമ വർമയ്ക്ക് പക്കമേളം ഒരുക്കും. രണ്ടാം ദിവസം വയലിനിൽ ശ്രീ അവനീശ്വരം എസ് ആർ വിനുവും, മൃദങ്കത്തിൽ ശ്രീ നാഞ്ചിൽ അരുളും, ഘടത്തിൽ വെള്ളാട്ടന്നൂർ ശ്രീജിത്തും ഡോ സൗമ്യയ്ക്ക് പക്കമേളമേകും . വാർഷികാഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കാനാവാത്തവർക്ക് സ്‌കൂളിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനലിൽ ലൈവ് സ്ട്രീമിംഗ് സാങ്കേതികവിദ്യയിലൂടെ ഓൺലൈൻ ആയും പങ്കെടുക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 9995834829 .സംഗീത വിസ്മയം ഒരുക്കി വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ "സ്വരസുധ- മ്യൂസിക്ക് വോയേജ് വിത് പ്രിൻസ് രാമ വർമ"


ഇരിങ്ങാലക്കുട: വരവീണ സ്‌കൂൾ ഓഫ് മ്യൂസിക്ന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീതജ്ഞൻ പ്രിൻസ് രാമ വർമയുടെ നേതൃത്വത്തിൽ ദ്വിദിന സംഗീത ശില്പശാല "സ്വരസുധ" സംഘടിപ്പിച്ചു. ഒരു സംഗീതോത്സവവുമായി ഉപമിക്കാവുന്ന സംഗീത വിരുന്നായിരുന്നു ഈ ശില്പശാല. സ്വപ്നതുല്യമായ ഈ അവസരത്തിൽ നേരിട്ടും ഓൺലൈൻ ആയും പങ്കെടുത്തത് ഈ സംഗീത പ്രതിഭയുടെ ശിഷ്യരും ആരാധകരും അടക്കം പല രാജ്യങ്ങളിൽ നിന്നും ഉള്ള സംഗീതപ്രേമികളും വിദ്യാർത്ഥികളുമായിരുന്നു. ഏപ്രിൽ 2 ,3 തീയതികളിലായി നടന്ന ഈ ശില്പശാല അനവധി അനുമോദനങ്ങളും പ്രോത്സാഹനങ്ങളുമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 6 വർഷങ്ങളായി വരവീണ സ്‌കൂൾ ഓഫ് മ്യൂസിക്, പ്രിൻസ് വർമാജിയുടെ നേതൃത്വത്തിൽ തന്നെ പതിനഞ്ചോളം ഓഫ്‌ലൈൻ, ഓൺലൈൻ സംഗീത ശില്പശാലകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ ആദ്യമായാണ് ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയും ഒരുമിച്ച് തന്നെ തികച്ചും അവിസ്മരണീയമായ രീതിയിൽ സംഗീത അനുഭവം സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്. ശില്പശാലയിൽ 4 മനോഹരമായ ഗാനങ്ങൾ ആണ് വർമാജി പഠിപ്പിച്ചത്. ഭഗവാൻ ഭരതനെ പറ്റിയുള്ള "വന്താൻ വന്താൻ ഭരത… ", സ്വാതിതിരുനാൾ മഹാരാജാവിന്റെ നീലാംബരി രാഗത്തിലുള്ള ആന്ദവല്ലി എന്ന കൃതിയും, അതിലെ ചിട്ടസ്വരം വർമാജി തന്നെ 30 വർഷം മുൻപ് ചിട്ടപ്പെടുത്തിയതാണ് എന്നും ഒരു പ്രത്യേകത ഉണ്ട്. നവറോജിലെ താളപാക അന്നമാചാര്യയുടെ "ജോ അച്യുതാനന്ത" യും, വർമ്മജിയുടെ ഗുരുനാഥനായ ഡോ. ​​മംഗലംപള്ളി ബാലമുരളീകൃഷ്ണ രചിച്ച ശിവരഞ്ജിനിയിലെ "ശ്രീ രാജരാജേശ്വര" യും ഈ സെഷനുകളിൽ പഠിപ്പിച്ച വളരെ മനോഹരമായ ഗാനങ്ങളായിരുന്നു. ഈ ശില്പശാലയുടെ വൻവിജയത്തിനു ശേഷം വരവീണ സ്‌കൂൾ ഓഫ് മ്യൂസിക് ഒരിക്കൽ കൂടി വർമ്മാജിയുടെ നേതൃത്വത്തിൽ തന്നെ നടത്തുന്ന സംഗീത കച്ചേരി ഏപ്രിൽ 29 നു സംഘടിപ്പിക്കുന്ന ആറാമത് വാർഷികാഘോഷ പരിപാടികളുടെ മാറ്റ് കൂട്ടുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും സംഗീതപ്രേമികളും വിദ്യാർത്ഥികളും എല്ലാം ...പ്രശസ്ത സംഗീത കല ആചാര്യ ശ്രീമതി .അലമേലു മണിയുടെ നേതൃത്വത്തിൽ ഓൺലൈൻ സംഗീത ശിൽപശാല 2022 മാർച്ച് 12 ,13 ന്


വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീത കല ആചാര്യ ശ്രീമതി .അലമേലു മണിയുടെ നേതൃത്വത്തിൽ ഓൺലൈൻ സംഗീത ശിൽപശാല 2022 മാർച്ച് 12 നും 13 നും വൈകീട്ട് 5 മുതൽ 6.30 വരെ Zoom പ്ലാറ്റുഫോമിൽ സംഘടിപ്പിക്കുന്നു. ഈ പരിപാടിയിലേക്കുള്ള വാട്സാപ്പ് മുഖേനയുള്ള രെജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നതിനുള്ള നമ്പർ: 9995834829. രെജിസ്ട്രേഷൻ ഫീ: 1200 INR (ഫോർ ഇന്ത്യൻ റെസിഡന്റ്‌സ് ) , 30 $ (NRIs)പ്രശസ്ത സംഗീതജ്ഞൻ കലൈമാമണി ഗുരു ശ്രീ .നെയ്‌വേലി R സന്താനഗോപാലൻറെ നേതൃത്വത്തിൽ ഓൺലൈൻ സംഗീത ശിൽപശാല 2022 ഫെബ്രുവരി 19,20 ന്


വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീതജ്ഞൻ കലൈമാമണി ഗുരു ശ്രീ .നെയ്‌വേലി R സന്താനഗോപാലൻറെ നേതൃത്വത്തിൽ ഓൺലൈൻ സംഗീത ശിൽപശാല 2022 ഫെബ്രുവരി 19 നും 20 നും വൈകീട്ട് 7.30 മുതൽ രാത്രി 9.30 വരെ Zoom പ്ലാറ്റുഫോമിൽ സംഘടിപ്പിക്കുന്നു. ഈ പരിപാടിയിലേക്കുള്ള വാട്സാപ്പ് മുഖേനയുള്ള രെജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നതിനുള്ള നമ്പർ: 9995834829 . നവംബറിൽ ഇദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ശില്പശാല വൻ വിജയമായിരുന്നു. ഇത്തവണത്തെ ശില്പശാല, ഇതിൽ പങ്കെടുക്കുന്ന എല്ലാ സംഗീതപ്രേമികൾക്കും തന്നിലുള്ള സർഗാത്മകമായ സംഗീത പ്രാവീണ്യം കണ്ടെത്താനുള്ള ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഓൺലൈൻ സംഗീത ശില്പശാല സംഘടിപ്പിച്ചു


വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീതജ്ഞൻ കലൈമാമണി ഗുരു ശ്രീ .നെയ്‌വേലി R സന്താനഗോപാലൻറെ നേതൃത്വത്തിൽ ഓൺലൈൻ സംഗീത ശിൽപശാല സംഘടിപ്പിച്ചു.പ്രശസ്ത കർണാടക സംഗീതജ്ഞൻ പ്രിൻസ് രാമവർമ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ സംഗീത ശിൽപ്പശാല സംഘടിപ്പിച്ചു


വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ പ്രിൻസ് രാമവർമ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ സംഗീത ശിൽപശാല സംഘടിപ്പിച്ചു. സംഗീത ശില്പശാലയിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമായി നൂറിലധികം സംഗീത വിദ്യാർഥികളും, സംഗീതജ്ഞരും പങ്കെടുത്തു.നവരാത്രി സംഗീതോത്സവം 17 മുതൽ 25 വരെ രാത്രി 7 മണിക്ക് തത്സമയം വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ഫേസ്ബുക്ക് പേജിൽ


വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ നവരാത്രി സംഗീതോത്സവത്തിനോട് അനുബന്ധിച്ച് 9 ദിവസം നീണ്ടു നിൽക്കുന്ന സംഗീത കച്ചേരി ഒക്ടോബർ 17 മുതൽ 25 വരെ രാത്രി 7 മണിക്കും, വിജയദശമി ദിവസം വരവീണയിലെ സംഗീത വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതാരാധന രാവിലെ 10 മണി മുതൽ തത്സമയം വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഫേസ്ബുക്ക് പേജിൽ ഉണ്ടായിരിക്കുന്നതാണ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ജൂൺ മുതൽ പ്രശസ്തരായ സംഗീതജ്ഞരുടെ സംഗീത കച്ചേരികളും , ലെക്ചർ ഡെമോൺസ്‌ട്രേഷനും, കൂടാതെ ഗുരു സ്മരണ എന്ന പ്രത്യേക പരിപാടിയും അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.Online classes started for Vocal, Veena, Violin, Flute and Mridangam
പ്രിൻസ് രാമവർമ്മയുടെ 8-ാമത് സംഗീത ശില്പശാല ഇരിങ്ങാലക്കുടയിൽ അരങ്ങേറി


തെക്കേ ഇന്ത്യയിലെ പ്രമുഖനായ കർണ്ണാടകസംഗീതജ്ഞൻ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ 8-ാമത് ഏകദിന സംഗീത ശില്പശാല Ĭസ്വരസുധĬ വലിയതമ്പുരാൻ കോവിലകത്തെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ വെച്ച് നടത്തി. മായാമാളവഗൗള, ബിഹാഗ് , കുന്തളാവരാളി എന്നി രാഗത്തിലെ കീർത്തനങ്ങളാണ് പ്രധാനമായും പഠിപ്പിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത വിദ്യാർത്ഥികൾ പങ്കെടുത്തു.പ്രിൻസ് രാമവർമ്മയുടെ 8-ാമത് ഏകദിന സംഗീത ശില്പശാല 'സ്വരസുധ' ഫെബ്രുവരി 9ന് ഇരിങ്ങാലക്കുടയിൽ


വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 9ന് ഞായറാഴ്ച തെക്കേ ഇന്ത്യയിലെ പ്രമുഖനായ കർണ്ണാടകസംഗീതജ്ഞൻ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ 8-ാമത് ഏകദിന സംഗീത ശില്പശാല 'സ്വരസുധ' രാവിലെ 10 മുതൽ 4 മണി വരെ കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ (NIHE) വെച്ച് നടക്കുന്നു.സംഗീത ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംഗീത വിദ്യാർഥികൾ നേരെത്തെ രജിസ്റ്റർ ചെയ്യണം.
തിരുവിതാംകൂർ രാജകുടുംബാംഗമായ അദ്ദേഹം പ്രസിദ്ധനായ ഒരു വായ്പ്പാട്ടുകാരനും വീണാവാദകനും എഴുത്തുകാരനുമാണ്. രാമവർമ്മ തന്‍റെ ആദ്യ സംഗീതപ്രകടനം നടത്തിയതും ആദ്യ സി.ഡി. പ്രകാശിപ്പിച്ചതും ലണ്ടനിലെ ക്യൂൻ എലിസബത്ത് ഹാളിലാണ്. സംഗീതത്തിന്‍റെ മറ്റെല്ലാ മേഖലകളുടേയും സ്വാധീനം സ്വാംശീകരിക്കാറുള്ള അദ്ദേഹം ദുബായ്, ഫ്രാൻസ്, ജർമ്മനി, കുവൈറ്റ്, നെതർലാൻഡ്, യു.കെ., യു.എസ്., എന്നീ രാജ്യങ്ങളിലൊക്കെ സംഗീതക്കച്ചേരി നടത്തിയിട്ടുണ്ട്. ബെൽജിയത്തിലെ സ്യൂഡർപെർഷ്യൂസിലും, ആംസ്റ്റാർഡാമിൽ റോയൽ ട്രോപ്പൻ ഇൻസ്റ്റിറ്റ്യൂട്ടിലും ഹേഗിലെ കോർസോ തിയേറ്ററിലും അദ്ദേഹം നടത്തിയ പ്രകടനങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. എ.പി.ജെ. അബ്ദുൾകലാം പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹം പ്രിൻസ് രാമവർമ്മയെ രാഷ്ട്രപതി ഭവനിൽ കച്ചേരിനടത്താൻ ക്ഷണിച്ചിരുന്നു. സ്വാതിതിരുനാളിന്‍റെയും ബാലമുരളികൃഷ്ണയുടേയും രചനകളേപ്പറ്റി ആധികാരികാമായി പറയാൻ കഴിവുള്ള ഒരാളായാണ് രാമവർമ്മ പരിഗണിക്കപ്പെട്ടുപോരുന്നത്.
കർണ്ണാടകസംഗീതത്തേക്കുറിച്ച് അദ്ദേഹം ധാരാളം സോദാഹരണപ്രഭാഷണങ്ങൾ നടത്തിവരുന്നുണ്ട്. ഇന്ത്യൻ സംഗീതത്തേപ്പറ്റി അദ്ദേഹം ആനുകാലികങ്ങളിൽ എഴുതാറുമുണ്ട്. ഇദ്ദേഹത്തിന്‍റെ സംഗീത ക്ലാസുകൾ അത്രമേൽ പ്രസിദ്ധമായതുകൊണ്ടു രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും വിവിധ ഭാഗങ്ങളിൽ നിന്നും സംഗീത പ്രേമികളും സംഗീത വിദ്യാർത്ഥികളും വന്നെത്താറുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി മുടങ്ങാതെ ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തെ വലിയതമ്പുരാൻ കോവിലകത്തെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ സംഗീത ശില്പശാല നടത്തി വരുന്നു. സംഗീത വിദ്യാർത്ഥികളുമായി മണിക്കൂറുകളോളം ഇടപഴുകി തന്‍റെ അറിവുകൾ അവരുമായി പങ്കു വെക്കുന്നു എന്നതാണ് ശില്പശാലയുടെ പ്രത്യേകത. ഇരിങ്ങാലക്കുടയിൽ പ്രിൻസ് രാമവർമ്മ നയിക്കുന്ന എട്ടാമത് സംഗീത ശില്പശാലയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9995834829 www.varaveena.comജയശ്രീ അരവിന്ദ് (കോയമ്പത്തൂർ) വീണ കച്ചേരി അവതരിപ്പിച്ചു


കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തെ വലിയതമ്പുരാൻ കോവിലകത്ത് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ ജയശ്രീ അരവിന്ദ് (കോയമ്പത്തൂർ) വീണ കച്ചേരി അവതരിപ്പിച്ചു. മൃദംഗം സനോജ് പൂങ്ങാട്, ഘടം ബിജയ് ശങ്കർ ചാലക്കുടി എന്നിവർ പക്കമേളം ഒരുക്കിജയശ്രീ അരവിന്ദ് കോയമ്പത്തൂരിന്‍റെ വീണ കച്ചേരി ശനിയാഴ്ച ഇരിങ്ങാലക്കുടയിൽ


കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തെ വലിയതമ്പുരാൻ കോവിലകത്ത് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ ജനുവരി 18 ശനിയാഴ്ച വൈക്കീട്ട് 5 മണിക്ക് ജയശ്രീ അരവിന്ദ് (കോയമ്പത്തൂർ) വീണ കച്ചേരി അവതരിപ്പിക്കും. പക്കമേളത്തിൽ മൃദംഗം സനോജ് പൂങ്ങാട്, ഘടം ബിജയ് ശങ്കർ ചാലക്കുടി.CHAMBER CONCERT on 16th November 2019
പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏഴാമത്തെ ഏകദിന സംഗീത ശില്പശാല


ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏഴാമത്തെ ഏകദിന സംഗീത ശില്പശാല കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ നടന്നു. മലയാളത്തിന്‍റെ ഭാവഗായകൻ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഗീതശില്പശാലക്ക് ഡോക്ടർ സി കെ രവി ആശംസകൾ നേർന്നു . വരവീണ ഡയറക്ടർ ശ്രീവിദ്യ വർമ്മ സ്വാഗതവും, സംഗീതജ്ഞൻ പ്രതാപ് സിംഗ് നന്ദിയും രേഖപ്പെടുത്തി. സംഗീത ശില്പശാലയിൽ അൻപതിലധികം സംഗീത വിദ്യാർഥികൾ പങ്കെടുത്തു. പ്രിൻസ് രാമവർമ്മ നയിക്കുന്ന ഇരിങ്ങാലക്കുടയിലെ ഏഴാമത്തെ സംഗീത ശില്പശാലയായിരുന്നു ഇത്.സംഗീത വിദ്യാർത്ഥികൾക്ക് വേണ്ടത് ഈശ്വര വിശ്വാസവും എളിമയും - പി ജയചന്ദ്രൻ


സംഗീത വിദ്യാർത്ഥികളെ ആദ്യം പഠിപ്പിക്കേണ്ടത് ഭക്തിയും എളിമയുമാണെന്ന് മലയാളത്തിന്‍റെ ഭാവഗായകൻ പി ജയചന്ദ്രൻ. ഈശ്വര വിശ്വാസവും, താൻ ആരുമല്ലെന്ന തോന്നലും എല്ലാ വിദ്യാർത്ഥികളും മനസിലാക്കണം, ഇതുരണ്ടും ചേർന്നാൽ സംഗീതത്തിലേക്കുള്ള വഴി തുറക്കും. ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ. തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ ശുദ്ധിക്ക് സംഗീതത്തിൽ പ്രധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ സ്കൂളിലെ ഭാഷാ ഗുരു രാമനാഥൻ മാസ്റ്ററും സിനിമയിലെ ദേവരാജൻ മാഷുമാന്നെന്നു ജയചന്ദ്രൻ പറഞ്ഞു. നിങ്ങൾ നിങ്ങൾക്ക് വേണ്ടി ശ്രുതി ശുദ്ധിയോടെ പാടി പഠിച്ചാൽ മറ്റുള്ളവരും അത് ആസ്വദിക്കുമെന്നും അദ്ദേഹം സംഗീത വിദ്യാർത്ഥികളോട് പറഞ്ഞു. വയലിനിസ്റ് പി ശശികുമാർ രചിച്ചു സംഗീതം ചെയ്ത ഭക്തിഗാനം അദ്ദേഹം സദസിനായി പാടി.പ്രിൻസ് രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാല ഒക്ടോബര് 13ന് ഇരിങ്ങാലക്കുടയിൽ


വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ ഒക്ടോബര് 13ന് ഞായറാഴ്ച തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാല 10 മുതൽ 4 വരെ കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ (NIHE) വെച്ച് നടക്കുന്നു. സംഗീത ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംഗീത വിദ്യാർഥികൾ നേരെത്തെ രജിസ്റ്റർ ചെയ്യണം. പ്രിൻസ് രാമവർമ്മ നയിക്കുന്ന ഏഴാമത്തെ സംഗീത ശില്പശാലയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9995834829 www.varaveena.comപി. രാജ വർമ്മ അനുസ്മരണത്തോടനുബന്ധിച്ച് ശ്രുതിരാഗലയതാള വിസ്മയം തീര്‍ത്ത് എ. അനന്തപത്മനാഭന്‍റെ വീണക്കച്ചേരി ശ്രദ്ധേയമായി


കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തെ വലിയതമ്പുരാൻ കോവിലകത്ത് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പി. രാജവർമ്മ അനുസ്മരണത്തോടനുബന്ധിച്ച് പ്രശസ്ത വീണ വിദ്വാൻ എ. അനന്ദപത്മനാഭൻ വീണക്കച്ചേരി അവതരിപ്പിച്ചു. കച്ചേരിയിൽ അദ്ദേഹത്തിന്റെ മകൻ ആനന്ദ് കൗശിക്ക് കൂടെ വീണ വായിച്ചിരുന്നു. മൃദംഗത്തിൽ ഡോ. കെ ജയകൃഷ്ണനും ഘടത്തിൽ വെള്ളാറ്റഞ്ഞൂർ ശ്രീജിത്തും പക്കമേളം ഒരുക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാൻവൻകൂർ ഉദോഗസ്ഥനും വലിയതമ്പുരാൻ കോവിലകത്തെ അംഗവുമായിരുന്ന പി. രാജ വർമ്മയെ അനുസ്മരിക്കുകയും അതോടൊപ്പം സംഗീതരംഗത്ത് മികവ് പുലർത്തുന്നവർക്കായി ഏർപ്പെടുത്തിയ പി. രാജ വർമ്മ എൻഡോവ്മെന്റ് ദൃശ്യ പി എസ്സിന് നൽകി. തുടർന്ന് എ. അനന്ദപത്മനാഭനെ ഇരിങ്ങാലക്കുട കൃഷ്ണൻകുട്ടി മാരാർ പൊന്നാട അണിയിച്ചു.ഉളിയന്നൂർ മഹാദേവക്ഷേത്രത്തിൽ വീണകച്ചേരി അവതരിപ്പിച്ചു


കൂടൽമാണിക്യം ദേവസ്വം കീഴേടമായ ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്തെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്ക് ഡയറക്ടർ ശ്രീവിദ്യവർമ്മ വീണകച്ചേരി അവതരിപ്പിച്ചു. ആഭേരി രാഗത്തിൽ നഗുമോ എന്ന് തുടങ്ങുന്ന ത്യാഗരാജ കൃതി ആണ് വീണകച്ചേരിയിൽ പ്രധാനമായും വായിച്ചത്. മൃദംഗം : തൃപ്പുണിത്തറ ഉണ്ണി കേരളവർമ്മ, ഘടം : ചാലക്കുടി ബിജയ് ശങ്കർ.സുന്ദരരാഗങ്ങളുടെ പ്രവാഹമായി ആവണീശ്വരം എസ് ആർ വിനുവിന്റെ വയലിന്‍ കച്ചേരി


കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം വലിയ തമ്പുരാൻ കോവിലകത്തിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സംഗീത പഠന ശിബിരത്തോട് അനുബന്ധിച്ച് ആവണീശ്വരം എസ് ആർ വിനുവിന്റെ വയലിൻ കച്ചേരി ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി. ശനിയാഴ്ച നടന്ന കച്ചേരിയിൽ മൃദംഗം ബോംബെ കെ.ബി ഗണേശ്, ഘടം വാഴപ്പള്ളി കൃഷ്‌ണകുമാർ എന്നിവരും കച്ചേരിയെ ജീവസ്സുറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. .SWARASUDHA Musical Voyage with prince Rama Varma on 16th June 2019
Lec.Dem. "THALA AND AESTHETICS OF THAALA "
Varaveena School of Music and a host of musical dreams! - An article from "PenNEWS"


Thrissur is the cultural capital of Kerala and Irinjalakuda a small town in Thrissur district is called the Cultural hub of Thrissur, for all the right reasons! Unnayi Warrier who authored the Nalacharitham Kathakali, the Aksharashloka Vidwan V. Kamalakara Menon, Ammannoor Madhava Chakyar, playback singer P. Jayachandran and so many more luminaries have very deep bonds with Irinjalakuda, either by birth or by nurture; Creativity runs in the veins of this little town, with its soil having produced so many towering personalities of art.
The Valiya Thampuran Kovilakam is a quaint palace that was built by the mighty ĬShakthanĬ Thampuran born in 1751, apparently to be able to watch the Koodalmanickam Temple Festival at Irinjalakuda and it is believed that he used to witness the festival or Utsavam from the balcony of this royal home. It is also believed that during his time, Kathakali performances were conducted in this Palace. However, for about 250 years after Shakthan Thampuran, every nook and corner of this understated royal home sank into an overbearing silence cast by time. Breaking this stillness, in January 2016 the strings of Mudikondan S.N. Ramesh’s Veena created magic in this Palace awakening its sleeping pillars and floors from musical decay. The Maestro was invited to perform at this Palace by Sreevidya Varma, his student, a descendant of Shakthan Thampuran and an enterprising young lady of the Cochin Royal Family who lives in this Palace today with her family. The success of this event and encouragement received from family and friends led Sreevidya to set up the Varaveena School of Music at the same Palace, catering to earnest students of music aspiring to learn Veena, Mridangam and Carnatic vocal music.
The School was inaugurated formally during the Navarathri of 2016 by Mudikondan Ramesh who also conducted an inaugural lecture demonstration on practicing techniques and gamakas in the Veena and that was only the beginning.
Sreevidya Varma the Veena teacher at Varaveena is a talented Vainika herself trained by masters like Irinjalakuda Krishnankutty Marar, A. Ananthapadmanabhan and is currently pursuing higher studies under Mudikondan S.N. Ramesh from Chennai. She has also been a student of Carnatic vocal under Mangat Natesan. She has performed at various festivals and is also a member of Thrissur Nadatharangam which has been conducting Carnatic instrumental symphonies at various venues. However, instead of solely pursuing her own career growth, she decided to invest some of her energies and creativity also into the running of this School. The other teachers at the Varaveena School of Music are Reju Narayanan Annamanada who teaches vocal Carnatic music at Varaveena and he holds an M Phil degree in addition to Gaanabhooshanam and Gaana Praveen from the RLV College of Thriupunithura. Violin classes are conducted by Sudha Marar while Bijay Shankar from Chalakudy teaches the Mridangam.
The School has thrown open many interesting opportunities to music lovers by way of workshops, lectures and chamber concerts by maestros and Sreevidya says, “listening is cardinal to a student of music and by attending live performances of stalwarts there is a lot of musical theory that one can master and imbibe through the process of listening alone”. She believes that regular classes alone do not complete the picture and exposure to good music is vital to musical growth of any aspirant. Like in olden times, today as well there are many vistas that offer this opportunity but there is nothing like being able to interact with these masters of music as part of the lesson, within the comfort zone of one’s own classroom and being able to absorb their musicality.
Keeping in line with this view and vision of the School, during a period of two years since its formal inception, many renowned musicians were invited to hold concerts, give lecture demonstrations and conduct workshops here.
Soon after the inauguration of the School, in November 2016 Prince Rama Varma conducted his first lecture demonstration for the School and this was on the compositions of the legendary Dr. M. Balamuralikrishna. He came back at the end of the year in December to conduct his second workshop. Thereafter he conducted two more workshops.
The School organized vacation camps led by experts like Ajith Namboothiri and Reju Narayanan and a Dwidina Sangeetha Padana Shibiram by Thamarakkad Govindan Namboothiri. Apart from workshops and lectures, the School also conducted chamber concerts by Ajith Namboothiri, Reju Narayanan, Trivandrum Mahadevan, Hari Kappiyoor, Violinst Avaneeswaram S.R.Vinu, Kottakal Ranjith Warrier and Vivek Moozhikulam. The second anniversary of the School was celebrated with a concert by Vishnudev Namboothiri. On 9 April this year, the Dikshithar Day was celebrated at the Varaveena School with a lecture demonstration by Mudikondan Ramesh. The students of Varaveena School of Music also participated in the Swathi Festival organized by Nadopasana Irinjalakuda in April 2019.
In 2016 when she formed this School it was with a view to making events such as these possible for students in and around Irinjalakuda, but it is interesting to note that the events held under the auspices of this School have brought together, students and music aficionados from not only different parts of Kerala but from different parts of the Country as well.
Music is therapeutic and this ailing world we are all a part of is certainly in need of more music. While we keep developing newer genres of music as we go, it is also important to preserve what has been handed down to us as legacy. The ambience at the laidback Palace with its wooden pillars and old-fashioned interiors, corridors and courtyards, instantly transport one back in time, adding many layers of chastity to the already consecrated purpose of imparting music education to those who wish to enrich their pursuit of music. As this article is being written the School is preparing itself to host K. Jayakrishnan on 1 June when he will conduct his workshop on the concept of Thaalam and soon after, a fortnight later, on 16 June, Prince Rama Varma when he conducts his 6th workshop at the School.
The Valiya Thampuran Kovilakam at one time may have been a retreat for members of the Cochin Royal Family but today, through the efforts of a worthy descendent of Shakthan Thampuran, one sees visions of the Palace turning into a musical retreat for lovers of good music and seekers of musical bliss.
Perhaps this is how Shakthan Thampuran had envisaged it?
Time will tell!

https://www.pennews.net/arts-speak/2019/05/04/varaveena-school-of-music-and-a-host-of-musical-dreams

സംഗീത വിദ്യാർത്ഥികളുടെ സ്വാതി കൃതികൾ ശ്രദ്ധേയമായി


ഇരിങ്ങാലക്കുട നാദോപാസന സംഗീത സഭയുടെ സ്വാതി സംഗീതോത്സവത്തിന്റെ ഭാഗമായി വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ സംഗീത വിദ്യാർത്ഥികൾ ആലപിച്ച സ്വാതി കൃതികൾ ഏറെ ശ്രദ്ധേയമായി. വയലിനിൽ വരവീണയിലെ അദ്ധ്യാപിക സുധ മാരാരും മൃദംഗത്തിൽ ഇരിങ്ങാലക്കുട സുരാജ് സുരേഷ് കുമാറും പക്കമേളം ഒരുക്കി.മുത്തുസ്വാമി ദിക്ഷിതർ ജയന്തി ആഘോഷിച്ചു


വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള വലിയ തമ്പൂരാൻ കോവിലകത്ത് സംഗീത ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതരുടെ ജയന്തി ആഘോഷിച്ചു.    "ദീക്ഷിൽ കൃതികളുടെ സൗന്ദര്യ ശാസ്ത്രവും വീണയിൽ അതിലെ സൂക്ഷ്മ പ്രായോഗികതയും" എന്ന വിഷയത്തിൽ 'കലൈമാമണി' മുടികൊണ്ടാൻ എസ് എൻ രമേശ് (ചെന്നൈ ) സോദോഹരണ പ്രഭാഷണം നടത്തി. കർണ്ണാടക സംഗീതത്തിന്റെ ചരിത്രത്തിൽ ദിക്ഷിതരുടെ സംഭാവനകളും കൃതികളുടെ ഗംഭീരതയും ഒരു വൈണികൻ കൂടിയായ ദിക്ഷിതരുടെ കൃതികളിലെ പ്രത്യേകതകളെയും കുറിച്ച് രമേശ് വിശദീകരിച്ചു.  മൃദംഗം ശ്രീനാഥ് രാപ്പാളും , ഘടത്തിൽ ബിജയ്‌ശങ്കർ ചാലക്കുടിയും പക്കമേളം ഒരുക്കി.മുത്തുസ്വാമി ദീക്ഷിതർ ജയന്തി ആഘോഷം ഏപ്രിൽ 9ന് വരവീണയിൽ


സംഗീത ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതരുടെ ജയന്തി ആഘോഷം ഇരിങ്ങാലക്കുടയിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9ന് ഉച്ചക്ക് 2:30 മുതൽ 5 മണി വരെ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള വലിയ തമ്പൂരാൻ കോവിലകത്ത് സംഘടിപ്പിക്കുന്നു. ĬകലൈമാമണിĬ മുടികൊണ്ടാൻ എസ് എൻ രമേശ് (ചെന്നൈ ) അവതരിപ്പിക്കുന്ന "ദീക്ഷിൽ കൃതികളുടെ സൗന്ദര്യ ശാസ്ത്രവും വീണയിൽ അതിലെ സൂക്ഷ്മ പ്രായോഗികതയും" എന്ന വിഷയത്തിൽ സോദോഹരണ പ്രഭാഷണം ഉണ്ടായിരിക്കും. ഒരു വീണ വാദകൻ കൂടിയായ മുത്തുസ്വാമി ദീക്ഷിതരുടെ കൃതികൾക്ക് വീണയിൽ വളരെ അധികം പ്രത്യേകതകൾ ഉണ്ട്.വരവീണയുടെ രണ്ടാം വാർഷിക ദിനത്തിലെ പഞ്ചവീണ അവതരണം സംഗീതസാന്ദ്രമായി


ഡോ. കെ.എൻ. പിഷാരടി കഥകളി ക്ലബ്ബിൻയും നാദോപാസനയുടെയും സഹകരണത്താൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക് രണ്ടാം വാർഷിക ദിനത്തിൽ വീണ അധ്യാപിക ശ്രീവിദ്യ വർമ്മയുടെ ശിഷ്യർ ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ അവതരിപ്പിച്ച പഞ്ചവീണ സംഗീതസാന്ദ്രമായി. ആര്യ,രജനി രാജൻ,സൗമ്യനായിക്ക്, ലക്ഷ്മി മുരളീധരൻ, ശ്രുതിലക്ഷ്മി, അലീന മരിയ ടോമി എന്നിവരാണ് പഞ്ചവീണ അവതരിപ്പിച്ചത്.
തുടർന്ന് വരവീണയിലെ വിദ്യാർത്ഥികളായ ലക്ഷ്മി, പാർവതി, ഗൗരി, കാർത്തിക്, അനിരുദ്ധ് വേദാംബിക, നീലിമ, മഹാലക്ഷ്മി, വരലക്ഷ്മി, ഗൗരി, ബ്രഹ്മദത്തൻ, ദേവദത്ത, ഉജ്ജ്വൽ, ദേവപ്രിയ ദേവന, വേദവാണി എന്നിവരുടെ സംഗീതാർച്ചനയും ഉണ്ടായിരുന്നു. സുധ മാരാർ തൃശ്ശൂർ വയലിനും ബിജു ശങ്കർ ചാലക്കുടി പക്കമേളം ഒരുക്കി. വരവീണയിലെ അധ്യാപകരായ രജു നാരായണൻ (വായ്പാട്ട്) സുധ മാരാർ (വയലിൻ) ബിജയ് ശങ്കർ (മൃദംഗം) എന്നിവരെ പ്രശസ്ത സംഗീത സംവിധായകനായ പ്രതാപ് സിംഗ് ആദരിച്ചു. ചടങ്ങിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഔദ്യോഗിക വെബ്സൈറ്റ് www.varaveena.com കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പ്രകാശനം ചെയ്തു. കലാമണ്ഡലത്തിൽ നിന്നും മൃദംഗത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ കെ ജയകൃഷ്ണന് നാദോപാസന ട്രഷറർ മുരളീധരൻ പൊന്നാടയും, വരവീണക്കുവേണ്ടി പ്രദീപ് മേനോൻ ഉപഹാരവും നൽകി ആദരിച്ചു. തുടർന്ന് പ്രശസ്ത സംഗീതജ്ഞനായ വിഷ്ണു ദേവ് നമ്പൂതിരി ചെന്നൈയുടെ സംഗീതക്കച്ചേരി ഉണ്ടായിരുന്നു. വയലിനിൽ വിജു എസ് ആനന്ദ്, മൃദംഗത്തിൽ ഡോ. ജയകൃഷ്ണനും, ഘടത്തിൽ വെള്ളാട്ട്നൂർ ശ്രീജിത്തും പക്കമേളം ഒരുക്കിവരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സംഗീതക്കച്ചേരി 26ന്


കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം വലിയതമ്പുരാൻ കോവിലകം ആസ്ഥാനമായി പ്രവർത്തിക്കുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ രണ്ടാം വാർഷികം ജനുവരി 26 ന് ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ആഘോഷിക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി വൈകീട്ട് 4 മണിക്ക് വരവീണയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന ഉണ്ടാകും.5 .15 കേരള കലാമണ്ഡലത്തിൽ നിന്നും ഡോക്‌ടറേറ്റ് ബിരുദം നേടിയ കെ ജയകൃഷ്ണന് സ്നേഹാദരണം നൽകുന്നു. 5.30 നാദോപാസനയുടെ സഹകരണത്തോടെ വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന ചെന്നൈ വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീതക്കച്ചേരി ഉണ്ടാകും. സംഗീതക്കച്ചേരിയിൽ തിരുവിഴ വിജു എസ് ആനന്ദ് വയലിനും ഡോ കെ ജയകൃഷ്ണൻ മൃദംഗവും വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് ഘടത്തിലും.ദ്വിദിന സംഗീത പഠന ശിബിരം സമാപിച്ചു


വലിയ തമ്പുരാൻ കോവിലകത്ത് നടന്ന ദ്വിദിന പഠന ശിബിരം സമാപിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന പഠന ശിബിരത്തിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത വിദ്യാർത്ഥികൾ പങ്കെടുത്തു.സ്വാതി തിരുനാളിന്‍റെയും ത്രിമൂർത്തികളുടെയും അപൂർവ കൃതികൾ കൂടാതെ സാധക പരിശീലന മാർഗ്ഗങ്ങളും, മനോധർമ സംഗീതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ക്ലാസ് എടുത്തു. വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന് വേണ്ടി കൃഷ്‌ണൻ കുട്ടി മാരാർ അദ്ദേഹത്തിന് മൊമെന്‍റോ കൊടുക്കുകയും വയലിനിസ്റ്റ് ആവണീശ്വരം എസ് ആർ വിനു പൊന്നാട അണിയിക്കുകയും ചെയ്തു. തുടർന്ന് ആവണീശ്വരം എസ് ആർ വിനുവിന്‍റെ വയലിൻ കച്ചേരിയും സമാപന ദിവസം കോട്ടക്കൽ രഞ്ജിത്ത് വാരിയരുടെ സംഗീത കച്ചേരിയും നടന്നു.

Get In touch

What would this world be without music? How can one imagine a world minus music for music is verily the elixir of life. Music is therapeutic, comforting, and most importantly it expands man's consciousness by opening up a whole new world, diverse, full of artistry...